പി.എസ്.സി പരിശീലനം

Wednesday 07 January 2026 1:58 AM IST

കോട്ടയം : പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീഎക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സൗജന്യ പരിശീലന ക്ലാസുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് ആരംഭിച്ച ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗ/ മറ്റർഹരായ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. 20 ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 04842623304, 9188581148, 6282858374.