മരുത്തൂർ മണികണ്ഠൻനായരെ അനുസ്മരിച്ചു
Wednesday 07 January 2026 1:05 AM IST
നെയ്യാറ്റിൻകര:മുൻ അദ്ധ്യാപകനും ഗാന്ധി മിത്ര മണ്ഡലം ഉപദേശക സമിതി അംഗവുമായിരുന്ന മരുത്തൂർ മണികണ്ഠൻനായർ അനുസ്മരണ സമ്മേളനം കെൽപ്പാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി. ജയചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ അഡ്വ. ആർ. ഹരിഗോപാൽ, എൻ. ആർ. സി നായർ , ജോസ് ഫ്രാൻക്ലിൻ,സുപ്രിയ മഹേഷ്, എൻ.കെ. അനിതകുമാരി , എൻ. മഹേഷ്, ഇലിപ്പോട്ടുകോണം വിജയൻ , മാമ്പഴക്കര രാജശേഖരൻ നായർ , കെ.കെ ശ്രീകുമാർ , പി.കെ രാമചന്ദ്രൻ നായർ , സോമശേഖരൻ , വഴുതൂർ സുദേവൻ, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.