രാപ്പകൽ ധർണ

Wednesday 07 January 2026 1:05 AM IST

നെയ്യാറ്റിൻകര : എഴുപത്തഞ്ചിലേറെ വർഷം പഴക്കമുളള നെയ്യാറ്റിൻകര ടൗൺ പോസ്റ്റോഫീസ് പൂട്ടുന്നതിനെതിരെ എൻ.എഫ്.പി.ഇ തപാൽ ജീവനക്കാർ സംഘടിപ്പിച്ച രാപ്പകൽ ധർണ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംഘടനാ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സഭ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബ,വൈസ് ചെയർമാൻ കെ.കെ.ഷിബു,സാബുലാൽ,കിരൺ, ആന്റൊരാജ്,അനന്തനാരായണൻ,ജയശ്രീ,പ്രമോദ്,സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.