കേരള സംഘത്തിന് മേയർ യാത്രഅയപ്പ് നൽകി
Wednesday 07 January 2026 3:00 AM IST
തിരുവനന്തപുരം: വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് മത്സരത്തിന്റെ ഡൽഹിയിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കാൻ ഇന്നലെ പുറപ്പെട്ട അറുപതംഗ കേരള സംഘത്തിന് മേയർ വി.വി.രാജേഷ് യാത്രഅയപ്പ് നൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ ജി.എസ്.ആശനാഥ്,മൈ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം.അനിൽകുമാർ,എൻ.എസ്.എസ്.റീജിയണൽ ഡയറക്ടർ വൈ.എം.ഉപ്പിൻ, ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ് എന്നിവരും പങ്കെടുത്തു.