ഓൺലൈൻ അപേക്ഷാ സംവിധാനം
Wednesday 07 January 2026 1:02 AM IST
തിരുവനന്തപുരം: കൃഷിയിൽ ജലസ്രോതസുകളുടെ കാര്യക്ഷമമായ ഉപയോഗവും വിള ഉത്പാദന വർദ്ധനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ ഓൺലൈൻ അപേക്ഷാ സംവിധാനം ഇന്നാരംഭിക്കും.രാവിലെ 11.30ന് സെക്രട്ടേറിയറ്റ് അനക്സ് 2ലെ കൈരളി ഹാളിൽ മാനേജ്മന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. പുതിയതായി നടപ്പിലാക്കുന്ന ഓൺലൈൻ അപേക്ഷാ സംവിധാനത്തിലൂടെ കർഷക രജിസ്‌ട്രേഷൻ,അപേക്ഷ സമർപ്പണം,പരിശോധന,സബ്സിഡി പ്രോസസിംഗ്,പദ്ധതികളുടെ പുരോഗതി നിരീക്ഷണം എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സാദ്ധ്യമാകും.