ഫ്രാൻ നിവേദനം നൽകി
Wednesday 07 January 2026 1:04 AM IST
നെയ്യാറ്റിൻകര :നെയ്യാറ്റിൻകര നഗര വികസനത്തെ സംബന്ധിച്ച് ഫ്രാൻ തയ്യാറാക്കിയ നിവേദനം പ്രസിഡൻ്റ് എസ് .കെ ജയകുമാറും ജനറൽ സെക്രട്ടറി തലയൽ പ്രകാശും ചേർന്ന് നഗരസഭാ ചെയർപെഴ്സൺ ഡബ്ള്യു. ആർ ഹീബയ്ക്ക് കൈമാറുന്നു. ഹീബയെ ഫ്രാൻ ഭാരവാഹികൾ പൊന്നാട ചാർത്തി ആദരിച്ചു.ഫ്രാൻ ഭാരവാഹികളായ എം. രവീന്ദ്രൻ, ടി. മുരളീധരൻ, കൂട്ടപ്പന മഹേഷ്, ബി. ശശികുമാരൻ നായർ, പി. നസീർ ,ജി. പരമേശ്വരൻ നായർ, എം.ജി. അരവിന്ദ് , എം . സുധാകരൻ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.