സോണിയാ ഗാന്ധി ആശുപത്രിയിൽ
Tuesday 06 January 2026 11:47 PM IST
ന്യൂഡൽഹി: ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പും ഡൽഹി മലിനീകരണവും മൂലം ആസ്ത്മ വർദ്ധിച്ചതാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ആരോഗ്യ നില തൃപ്‌തികരമാണെന്നും ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്‌തേക്കുമെന്നും ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.