അഗസ്റ്റ വെസ്റ്റ്ലാൻഡ്: സ്വത്ത് കണ്ടുകെട്ടിയ നടപടിയിൽ ഇടപെട്ടില്ല

Wednesday 07 January 2026 12:49 AM IST

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്രർ ഇടപാട് അഴിമതി കേസ് പ്രതിയും അഭിഭാഷകനുമായ ഗൗതം ഖൈതാന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.‌ഡി നടപടിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെ‌ഞ്ച് ഗൗതം ഖൈതാന്റെ ഹർജി തള്ളി. ഇപ്പോൾ ഇടപേടണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ മറികടക്കാൻ കഴിയുമെന്നാണ് സമ്പന്നരായ ഇത്തരം ആൾക്കാ‌ർ കരുതുന്നത്. ഏതൊരു സാധാരണക്കാരനെയും പോലെ ഗൗതം ഖൈതാനും വിചാരണ നേരിടണമെന്ന് കൂട്ടിച്ചേർത്തു.