സംസ്ഥാന സ്‌കൂൾ കലോത്സവം സ്വർണക്കപ്പ് പര്യടനം ഇന്ന് മുതൽ

Wednesday 07 January 2026 12:06 AM IST

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയികളാകുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണകപ്പിന്റെ ജില്ലകൾ തോറുമുള്ള പര്യടനം ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്വർണകപ്പ് സ്വന്തമാക്കിയത്. ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണക്കപ്പ് കളക്ടർ അർജുൻ പാണ്ഡ്യൻ പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് കമ്മിഷണർ ഡോ. ഗിരീഷ് ചോലയിലിന് കൈമാറി. 13 ജില്ലകളിലെ പര്യടനത്തിന് ശേഷം പന്ത്രണ്ടാം തീയതി സ്വർണക്കപ്പ് തൃശൂർ ജില്ലയിൽ തിരിച്ചെത്തും.