ഷിക്കാഗോ ബിഷപ്പിന് സ്വീകരണം നൽകി.
Wednesday 07 January 2026 12:08 AM IST
തൃശൂർ: സെന്റ് തോമസ് കോളേജ് പൂർവവിദ്യാർത്ഥിയായ ഷിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന് കോളേജിൽ സ്വീകരണം നൽകി. പൂർവ വിദ്യാർത്ഥി സംഘടന സ്റ്റാർസും, 50 വർഷം മുൻപ് കോളേജിൽ ബിഷപ്പിന്റെ സഹപാഠികളായിരുന്നവരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാർസ് പ്രസിഡന്റ് സി.എ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ഡോ.കെ.പി നന്ദകുമാർ, കെ.ടി. മാർക്കോസ്, ഷാജു ചെറിയാൻ, ജോൺ ബാബു, സി.വി. അജി, കെ.ഡി. വർഗീസ്, വി.പി. ജോസഫ്, ജോയ് തോട്ടാൻ, ഇ.ജെ.ചെറിയാച്ഛൻ, ജോൺസൻ ചീരൻ എന്നിവർ പ്രസംഗിച്ചു.