പൂനം റഹീമിന് അവാർഡ്
Wednesday 07 January 2026 12:08 AM IST
പാവറട്ടി : ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദേവസൂര്യ ജോൺ എബ്രഹാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പൂനം റഹീമിന് സമ്മാനിക്കും. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂനം റഹീം ' തൃശൂരിലെ സിനിമാ മേൻ' എന്നാണ് അറിയപ്പെടുന്നത്. 28ന് വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രമേള ഉദ്ഘാടന സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ ദേവസൂര്യ കലാവേദി പ്രസിഡന്റ് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ.സി. അഭിലാഷ് എന്നിവർ അറിയിച്ചു.