തിരുവത്ര ദാമോദരൻ പുരസ്‌കാരം സമ്മാനിച്ചു

Wednesday 07 January 2026 12:12 AM IST

തൃശൂർ: സ്വാതന്ത്ര്യ സമരസേനാനിയും സർവോദയ നേതാവുമായിരുന്ന തിരുവത്ര ദാമോദരന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ നൂറ്റി എട്ടാം ജന്മദിനത്തിൽ പ്രമുഖ ഗാന്ധിമാർഗ്ഗ പ്രവർത്തകൻ ചെറാട്ട് ബാലകൃഷ്ണന് റിട്ട. ജില്ലാ ജഡ്ജി രമേഷ് ഭായ് സമ്മാനിച്ചു. തിരുവത്ര ദാമോദരൻ ഫൗണ്ടേഷനും മഹാത്മാ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ആദര സദസ് സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കേളപ്പജി സാംസ്‌കാരിക വേദി പ്രസിഡന്റ് സജീവൻ നമ്പിയത്ത് അദ്ധ്യക്ഷനായി. പി.എസ്. സുകുമാരൻ, പഞ്ചായത്ത് മെമ്പർ കെ.എസ്. കൃഷ്ണൻകുട്ടി, ഡേവിസ് കണ്ണമ്പുഴ, കെ.കെ.ജോസ്, കെ.എസ.് സുരേന്ദ്രൻ , ടി.സി. ജോസ് , കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.