ടാപ്പുകൾ മോഷ്ടിച്ചു

Wednesday 07 January 2026 12:13 AM IST

ആലപ്പുഴ: സ്‌കൂളിലെ പൈപ്പിന്റെ സ്റ്റീൽ ടാപ്പുകൾ മോഷണം പോയി. മുല്ലയ്ക്കൽ സി.എം.എസ് എൽ.പി സ്കൂളിന്റെ പിൻവശത്ത് സ്ഥാപിച്ചിരുന്ന കുട്ടികൾ ഉപയോഗിച്ചിരുന്ന നാലോളം പൈപ്പിന്റെ സ്റ്റീൽ ടാപ്പുകളാണ് മോഷ്‌ടാക്കൾ കവർന്നത്. ക്രിസ്‌മസ് അവധി ആയിരുന്നതിനാൽ പത്ത് ദിവസത്തിലധികം സ്കൂ‌ൾ അടച്ചിട്ടിരിക്കുകയായിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം സ്കൂൾ തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.തുടർന്ന് സ്‌കൂൾ അധികൃതർ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.