ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കാം
Wednesday 07 January 2026 12:16 AM IST
ആലപ്പുഴ:സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സർഗ്ഗോത്സവം 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന ടാലന്റ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ക്ലാസിക്കൽ, സിനിമാറ്റിക്, ഗ്രൂപ്പ് ഡാൻസ്,സ്‌കിറ്റ്, മൈം,ലൈറ്റ്, ക്ലാസിക്കൽ മ്യൂസിക്,ഫിലിം സോങ്ങ്, തിരുവാതിര, മാർഗംകളി, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് മത്സരം 3 മൂന്ന് മിനിറ്റിൽ കുറയാത്ത വീഡിയോ (ഫുൾ കോസ്റ്റ്യൂമോടെ) 8ന് വൈകിട്ട് 5ന് മുമ്പ് 8281999005 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യണം. ഭിന്നശേഷി സർട്ടിഫിക്കറ്റ് നിർബന്ധം. ഒരാൾക്ക് ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കാനാകൂ.