പുതുവർഷം ആഘോഷിച്ചു
Wednesday 07 January 2026 12:19 AM IST
കഞ്ഞിക്കുഴി: ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം
ജില്ലാ പഞ്ചായത്തംഗം എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ലജിത തിലകൻ , പഞ്ചായത്ത് സെക്രട്ടറി റ്റി.എഫ്. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്തംഗം വിജയശ്രീ ,ബ്ലോക്കുപഞ്ചായത്തംഗങ്ങളായ ബൈരഞ്ചിത്ത്, ബിനീഷ് വിജയൻ ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിറ്റി വില്ലേജിന്റെ പ്രവർത്തന രീതികൾ ഡയറക്ടർ ശാന്തി രാജ്, അമൽ എന്നിവർ ജനപ്രതിനിധികൾക്ക് വിശദീകരിച്ചു.
അറുപത്തിയഞ്ചുകുട്ടികളാക്കാണ് ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിൽ താമസിക്കുന്നത്.