യൂണി-വൈക്ലബ് ഉദ്ഘാടനം

Wednesday 07 January 2026 12:21 AM IST

ചെന്നിത്തല:വൈ.എം.സി.എയുടെ യുവജന വിദ്യാർത്ഥി വിഭാഗമായ യൂണി-വൈ ക്ലബ്ബിന്റെ ഉദ്ഘാടനവും നിർദ്ധന കുടുംബങ്ങൾക്ക് സാന്ത്വനമേകുന്ന 'സ്നേഹത്തോടെ ഒരു ഉരുള' സേവന പദ്ധതിയുടെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്തംഗം ബിനി ജയിൻ ഉദ്ഘാടനംചെയ്തു. ചെന്നിത്തല വൈ.എം.സി.എ കുടുംബാംഗമായ ബിനി ജയിനെ ചടങ്ങിൽ ആദരിച്ചു. വൈ.എം.സി.എ പ്രസിഡന്റ് കെ.പി ജേക്കബ്, ഫാ.ജോൺ കെവർഗ്ഗീസ്, ഫാ.ജോർജ്ജ് വർഗ്ഗീസ്, സബ് റീജിയണൽ ചെയർമാൻ ജോസഫ് ജോൺ, സെക്രട്ടറി ജയിൻ ജോർജ്ജ്, ട്രഷറർ എബ്രഹാം പി.ജോൺ, വൈസ് പ്രസിഡന്റ് എം.ജി സണ്ണി, യൂണി-വൈ ചെയർമാൻ നിധിൻ ബാബു എന്നിവർ സംസാരിച്ചു.