പൊതിച്ചോറ് വിതരണം
Wednesday 07 January 2026 12:22 AM IST
മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷവും പൊതിച്ചോറ് വിതരണവും സൗജന്യ മരുന്ന്, വസ്ത്രങ്ങളുടെ വിതരണവും ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസ ധ്യാനകേന്ദ്രത്തിൽ നടന്നു. മാവേലിക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ് സതീഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. കോശി പൂവടിശ്ശേരിൽ, ബിന്ദു കളരിക്കൽ, രാമൻ എൻ.ആർ.സി, സുഭാഷ് ബാബു.എസ്, മത്തായി.എൻ, സലിം ചാപ്രായിൽ, കൃഷ്ണകുമാർ പ്രസന്ന ഭവനം, ഹേമ കൃഷ്ണകുമാർ, സജിത്ത് നായർ, ബിനോയ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.