കാമരാജ് ഫൗണ്ടേഷൻ: നീലലോഹിതദാസ് വീണ്ടും ചെയർമാൻ
Wednesday 07 January 2026 1:28 AM IST
തിരുവനന്തപുരം: ഡോ.എ. നീലലോഹിതദാസിനെ കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ദേശീയ കമ്മിറ്റി ചെയർമാനായി വീണ്ടും തിരഞ്ഞെടുത്തു. 49ാമത് തവണയാണ് അദ്ദേഹം തുടർച്ചയായി ചെയർമാനാകുന്നത്. കന്യാകുമാരിയിൽ കൂടിയ ദേശീയ സമ്മേളനമാണ് ചെയർമാനായി തിരഞ്ഞെടുത്തത്. പ്രൊഫ. ഡോ. ജോൺ കുമാറാണ് ജനറൽ സെക്രട്ടറി. തമിഴ്നാട് മന്ത്രി ടി. മനോ തങ്കരാജ്, ഹൽദാർ കാന്ത് മിശ്ര, അഡ്വ. ബാല ജനാധിപതി, എൻ.കെ. അശോക് കുമാർ , അശ്വതി നായർ (വൈസ് ചെയർമാൻമാർ) പ്രൊഫ.എൻ. സേതുരാമൻ, എൽ. നോയൽ രാജ്, പരശുവയ്ക്കൽ രാജേന്ദ്രൻ, എം.ബി. ജയൻ, വി.സുധാകരൻ (സെക്രട്ടറിമാർ), നെല്ലിമൂട് പ്രഭാകരൻ ( ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.