നിരോധിത പുകയില ഉത്പ്പന്നവുമായി യുവാവ് പിടിയിൽ
Wednesday 07 January 2026 3:31 AM IST
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പ്പന്നവുമായി കല്ലായി കൂട്ടിങ്ങൽ പറമ്പ് വീട്ടിൽ നൗഫൽ എന്ന അറബി (47) യെ ഫറോക്ക് പൊലീസ് പിടികൂടി. ഇന്നലെ രാവിലെ ഫറോക്ക് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 95 ഓളം ഹാൻസ് പാക്കറ്റുകളും ഹാൻസ് വിറ്റ് കിട്ടിയ 300 രൂപയും കണ്ടെടുത്തു. പ്രതിക്ക് ഇതിനു മുൻപും സമാന രീതിയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.