കെ.ജെ.സ്റ്റാൻലി
Wednesday 07 January 2026 12:36 AM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കറുകപ്പറമ്പിൽ പരേതനായ ലോനൻ ജോസഫിന്റെ മകൻ കെ.ജെ.സ്റ്റാൻലി (77 ) നിര്യാതനായി.കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് റിട്ട.അസി.എക്സിക്യൂട്ടീവ് എൻജിനിയർ,ആലപ്പുഴ ജൂബിലി മെമ്മോറിയൽ ഐ.ടി.സി പ്രിൻസിപ്പൽ എന്നീ ചുമതലകൾ വഹിച്ചിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 4ന് പുന്നപ്ര സെന്റ്. ജോസഫ് ഫെറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ശശിയമ്മ സ്റ്റാൻലി.മക്കൾ: ജൂലിയറ്റ് സ്റ്റാൻലി (അയർലന്റ്), ജോസ്ഫിൻ സ്റ്റാൻലി (ബാംഗ്ലൂരു). മരുമക്കൾ: ജിം ക്രൂസ് (അയർലന്റ്) ,ജഗത് ഷൈൻ (ബാംഗ്ലൂരു) .