സ്വർണ്ണ മാല കവർന്നു

Wednesday 07 January 2026 2:43 AM IST

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ബസ് യാത്രയ്ക്കിടെ സ്ത്രീയുടെ സ്വർണമാല കവർന്നു. ഇടുമ്പയിൽ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന സ്വകാര്യ ബസിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8.45 ന് കൈതേരി കപ്പണയിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള യാത്രക്കിടെയാണ് ആലക്കാടൻ പറമ്പിലെ എം കമലയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന സ്വർണ മാല മോഷണം പോയത്. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.