അഗസ്ത്യാർകൂടം ട്രക്കിംഗ് 14 മുതൽ

Wednesday 07 January 2026 12:46 AM IST

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് 14ന് ആരംഭിക്കും. ഫെബ്രുവരി 11 വരെ രണ്ടു ഘട്ടങ്ങളിലായാണ് ട്രക്കിംഗ്. ഈമാസം 14 മുതൽ 31 വരെയാണ് ആദ്യഘട്ടം. 9ന് രാവിലെ 11 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഫെബ്രുവരി 1 മുതൽ 11 വരെയുള്ള രണ്ടാം ഘട്ടത്തിലേക്ക് 23ന് രാവിലെ 11 മുതൽ രജിസ്റ്റർ ചെയ്യാം. 2,420 രൂപ ട്രക്കിംഗ് ഫീസും 580 രൂപ ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്‌പെഷ്യൽ ഫീസും ഉൾപ്പെടെ 3,000 രൂപയാണ് ഫീസ്.

രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (മോഡേൺ മെഡിസിൻ) ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ട്രക്കിംഗിന് അനുവദിക്കുകയുള്ളൂ. www.forest.kerala.gov.in എന്ന വെബ്സൈറ്റിലെ serviceonline.gov.in/trekking ലിങ്കിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. മാർഗനിർദ്ദേശങ്ങൾ വെബ്സൈറ്റിൽ.