മദ്യം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Wednesday 07 January 2026 3:58 AM IST

കോഴിക്കോട്: കക്കോടി ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ്(38) ചേവായൂർ പൊലീസ് പിടിയിലായി. കഴിഞ്ഞ അഞ്ചിന് വെെകിട്ടാണ് സംഭവം. ബിവറേജസ് ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് അവർ ചേവായൂർ പൊലീസിൽ വിവരമറിയിച്ചു. ഇതിനു മുമ്പും ബിവറേജിൽ നിന്ന് ഇയാൾ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചാണ് വിജീഷിനെ തിരിച്ചറിഞ്ഞത്. ഇയാളെ കോടതിയിൽ ഹാജരാക്കി.