ട്രംപിന്റെ ഇരട്ട നീതിയെ ചോദ്യം ചെയ്ത് ജനം

Wednesday 07 January 2026 1:59 AM IST

വാഷിംഗ്ടൺ: ലഹരിമരുന്നു കടത്ത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു.എസ് ജയിലിൽ അടച്ചിരിക്കുകയായണ്. അതേസമയം സമാസ കുറ്റം ചുമത്തി അതേ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന നേതാവിനെ മോചിപ്പിച്ചു. യു.എസ് പ്രസിഡന്റിന്റെ ഇരട്ട നീതിയെ ചോദ്യം ചെയ്ത് ഒട്ടേറെപ്പേർ രംഗത്തുവന്നിട്ടുണ്ട്.

മുൻ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിനെയാണ് ട്രംപ് ഭരണകൂടം മോചിപ്പിച്ചിത്.യു.എസിലേക്ക് 400 ടണ്ണിലധികം കൊക്കെയ്ൻ കടത്തിയെന്ന കുറ്റം ചുമത്തിയാണ് ജുവാൻ ഒർലാൻഡോയെ യു.എസ് ഭരണകൂടം ജയിലിൽ അടച്ചിരുന്നത്.

2022ലാണ് മുൻ ഹോണ്ടുറാസ് പ്രസിഡന്റിനെ യു.എസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കിന്നത്.2024ൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് 45 വർഷം തടവിന് ശിക്ഷിച്ചു.വിചാരണവേളയിൽ മഡുറോയെ പോലെ ഹെർണാണ്ടസും കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാലാണ് ഹോണ്ടുറാസ് നേതാവ് ഇരയായത് എന്നാണ് ട്രംപ് പറയുന്നത്. തുടർന്ന് 2025 ഡിസംബറിൽ ട്രംപ് മാപ്പുനൽകി.ഹോണ്ടുറാസ് നേതാവിന്റെ അറസ്റ്റിൽ അന്നത്തെ ബൈഡൻ ഭരണകൂടത്തിനുമേലും ട്രംപ് പഴി ചാരിയിരുന്നു.