പരീക്ഷ എഴുതാതെ ടീച്ചറാവാം, അഭിമുഖം ഈമാസം 17ന് രാവിലെ 11 മണിക്ക്
Wednesday 07 January 2026 12:02 PM IST
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഐറ്റിഡിപി ഓഫീസിന്റെ നിയന്ത്റണത്തിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന എംഡബ്ല്യുറ്റിസി എന്ന സ്ഥാപനത്തിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറുടെ താൽകാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും.
ജനുവരി 17ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ഐറ്റിഡിപി ഓഫീസിലാണ് അഭിമുഖം. അദ്ധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം.