വീട്ടുജോലിക്കെത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം കവർന്നു; യുവതി പിടിയിൽ

Wednesday 07 January 2026 3:36 PM IST

പത്തനംതിട്ട: ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനായിരുന്നു മോഷണം നടന്നത്.

ഇവിടെ വീട്ടുജോലിക്കായി എത്തിയതായിരുന്നു സുജാത. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്തുനടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച് സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.