അൽഫോൺസ ലോയി കമയോൺസ്
Wednesday 07 January 2026 4:12 PM IST
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ചൂരവിളയിൽ അൽഫോൺസ കമയോൺസ് (72) സെക്കന്ദ്രാബാദിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെക്കന്ദ്രാബാദ് സെന്റ് മേരീസ് ബസിലക്കയിൽ. വ്യവസായ പ്രമുഖനും ഇസ്മാരിയോ എക്സ്പോർട്ട് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ പരേതനായ ചൂരവിള ജോസഫിന്റെ പുത്രിയും ചൂരവിള ഫൗണ്ടേഷൻ ട്രസ്റ്റിയുമാണ് പരേത. ഭർത്താവ്: ഡോ. ലോയി കമയോൺസ് (തങ്കശേരി, യശോദ ഹോസ്പിറ്റൽ, ഹൈദരാബാദ്). മക്കൾ: അജയ് കമയോൺസ് (ആസ്ട്രേലിയ), മീട്ടു കമയോൺസ് (കാനഡ). മരുമക്കൾ: ഡോ. സെഫി കമയോൺസ് (ആസ്ട്രേലിയ), മൈക്കിൾ ഫൊൺസേക്ക (കാനഡ).