അന്തർദേശീയ കോൺഫറൻസ്
Thursday 08 January 2026 12:26 AM IST
ചങ്ങനാശേരി : അസംപ്ഷൻ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിപ്പിച്ചു. അഫ്ഗാനിസ്ഥാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി മാനേജരായ അജ്മൽ സമദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഫറൻസ് പ്രൊസീഡിംഗ്‌സ് ബുക്ക് പ്രകാശനം ടാൻസാനിയ എംബേയ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അസി.പ്രൊഫ.മാഗ്രെത്ത് ഗിഗാ നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ ഡോ ജിസി മാത്യു, ഫാ.എബി സെബാസ്റ്റ്യൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.മേരി ജയ വി.ജെ തുടങ്ങിയവർ പങ്കെടുത്തു.