സ്വയംതൊഴിൽ  അനിവാര്യം 

Thursday 08 January 2026 12:28 AM IST

തുരുത്തി : സ്വയം തൊഴിൽ ഈ കാലഘട്ടത്ത് അനിവാര്യമാണെന്ന് കാനഡയിലെ മിസിസാഗ് രൂപതാ ബിഷപ്പ് ജോസ് കല്ലുവേലിൽ പറഞ്ഞു. തുരുത്തി മർത്ത് മറിയം ഫൊറോന പളളിയിൽ ചാസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ.ജേക്കബ് ചീരംവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മാത്യു കാഞ്ഞിരംകാലാ, ഫാ.ജോണി മണിയങ്കേരിൽ, കൈക്കാരൻമാരായ ജോബി അറയ്ക്കൽ, വിനോദ് കൊച്ചീത്ര, സാബിച്ചൻ കല്ലുകളം, ജോബി കാര്യാടി എന്നിവർ പങ്കെടുത്തു.