വാട്ടർ കണക്ഷൻ വിച്ഛേദിക്കും
Thursday 08 January 2026 12:28 AM IST
കടുത്തുരുത്തി : ജല അതോറിട്ടി കടുത്തുരുത്തി സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള കടുത്തുരുത്തി, കല്ലറ, കണക്കാരി, മാഞ്ഞൂർ, കിടങ്ങൂർ, കടപ്ലമാറ്റം, മരങ്ങാട്ടുപിള്ളി, മുളക്കുളം, വെള്ളൂർ, ഞീഴൂർ, ഉഴവൂർ, വെളിയനൂർ പഞ്ചായത്തുകളിലെ
വാട്ടർ ചാർജ് കുടിശികയുള്ളതും പ്രവർത്തന രഹിതമായ മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിക്കാത്തതും കുടിവെള്ളം ദുരുപയോഗം ചെയുന്നതുമായ (ചെടി നനക്കുക, ഹോസ് കിണറ്റിൽ നിക്ഷേപിക്കുക തുടങ്ങിയവ )ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ അറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.