ജീവിതം ലഹരിയാകണം മാണി സി. കാപ്പൻ
Thursday 08 January 2026 12:29 AM IST
പാലാ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്നും ജീവിതം ലഹരിയായി തീരാൻ മുഴുവൻ മലയാളികളും പരിശീലിക്കണമെന്നും മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്താറാം, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി, മുനിസിപ്പൽ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ടോണി തൈപ്പറമ്പിൽ, ബിജു പുളിക്കക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.