സപ്ത ദിന സഹവാസ ക്യാമ്പ്
Thursday 08 January 2026 1:29 AM IST
വൈക്കം: വൈക്കം വെസ്റ്റ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് അരോഹ 2025 പ്രിൻസിപ്പൽ ജി.ജ്യോതിമോൾ ഉദ്ഘാടനം ചെയ്തു. വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് കോൺവെന്റ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.ജി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗയായി നടന്ന ഗ്രാമസഭ നഗരസഭാംഗം സീമ സുധീർ ഉദ്ഘാടനം ചെയ്തു. കോൺവെന്റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ, എസ്.ആർ.സിന്ധു, പ്രോഗ്രാം ഓഫീസർ എസ്.ഷീന എന്നിവർ പ്രസംഗിച്ചു.ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.