ലക്ഷ്‌മിദേവി അനുഗ്രഹിച്ച സ്‌ത്രീ നക്ഷത്രക്കാർ; ഒരിക്കലും വിഷമിപ്പിക്കരുത്, ഇവർ വീട്ടിലുണ്ടെങ്കിൽ അൽപ്പം ശ്രദ്ധിക്കണം

Wednesday 07 January 2026 5:01 PM IST

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇതനുസരിച്ച് സ്‌ത്രീകൾക്കും പുരുഷന്മാർക്കും നക്ഷത്രഫലങ്ങൾ വ്യത്യസ്‌തമാകും. ചില നക്ഷത്രത്തിൽപ്പെട്ട സ്‌ത്രീകളെ ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ലെന്നാണ് വിശ്വാസം. ഇവരെ ഉപദ്രവിക്കുന്നവർക്കെല്ലാം ദോഷം സംഭവിക്കുമെന്നും കരുതപ്പെടുന്നു. ഗരുഡപുരാണത്തിലും ഇതുസംബന്ധിച്ച പരാമർശമുണ്ട്. ഇത് ഏതൊക്കെ നക്ഷത്രങ്ങളാണെന്ന് അറിയാം.

  • ഭരണി - ഭദ്രകാളിയുടെ അനുഗ്രഹം നേടിയവരാണ് ഭരണി നക്ഷത്രക്കാർ. അതിനാൽ ഇവരെ വേദനിപ്പിക്കുന്നത് കാളിയെ വേദനിപ്പിക്കുന്നതിന് തുല്യമെന്നാണ് വിശ്വാസം. ഇവരെ ബുദ്ധിമുട്ടിപ്പിക്കുന്നവർക്ക് ജീവിതം കൂടുതൽ പ്രയാസകരമാകും. ഏറെ വിഷമങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വരും.
  • പൂരം - ബോധപൂർവം ഈ നക്ഷത്രക്കാരായ സ്‌ത്രീകളെ ഉപദ്രവിച്ചാൽ അവർക്ക് ദുരിതങ്ങൾ ഇരട്ടിയായി അനുഭവിക്കേണ്ടി വരും. മാത്രമല്ല, ഇവരിലേക്ക് വരുന്ന ഗുണങ്ങളും ദോഷങ്ങളും ഒപ്പമുള്ളവരെയും ബാധിക്കുമെന്നാണ് വിശ്വാസം.
  • വിശാഖം - നിഷ്‌കളങ്കരായ ഇവർ പലപ്പോഴും വഞ്ചിക്കപ്പെടാറുണ്ട്. ജീവിതത്തിലുടനീളം ഇവർക്ക് പരീക്ഷണങ്ങൾ അനുഭവിക്കേണ്ടി വരും. ഇവരെ വഞ്ചിക്കുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും സമാധാനം ലഭിക്കുന്നതല്ല.
  • അനിഴം - ഇവർ ആരെയും വഞ്ചിക്കില്ല. ഇവരെ കഷ്‌ടപ്പെടുത്തുന്നവരുടെ ജീവിതത്തിൽ നിന്നും ദുരിതങ്ങൾ ഒഴിയില്ല.
  • പൂരാടം - ലക്ഷ്‌മി ദേവിയുടെ അനുഗ്രഹമുള്ളവരാണ് ഈ നക്ഷത്രക്കാർ. അതിനാൽ ഇവരെ വിഷമിപ്പിച്ചാൽ ദേവീകോപം ഉണ്ടാകും. സമ്പത്ത്, ഐശ്വര്യം, ധനം, സമൃദ്ധി എല്ലാം നഷ്‌ടപ്പെടും. മാത്രമല്ല, കടബാദ്ധ്യത ഉണ്ടാകാനും സാദ്ധ്യതയുണ്ട്.