എം.വി കണ്ണൻ

Wednesday 07 January 2026 8:12 PM IST
എം.വി കണ്ണൻ

പയ്യന്നൂർ: എൻ.എഫ്.പി.ടിയുടെ ആർ.എം.എസ്. യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്തെ എം.വി. കണ്ണൻ (78) നിര്യാതനായി.കണ്ണൂർ ജില്ല പി.എൻ.ഡി. കോ ഓപ്: സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ്, കേന്ദ്ര സർക്കാർ പെൻഷൻകാരുടെ സംഘടനയായ സി.ജി.പി.എ കണ്ണൂർ ജില്ലാ പ്രസിഡന്റ്, പയ്യന്നൂർ മേഖല പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവൃത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ സി.എൻ ജനാർദ്ദനന്റെ സഹപ്രവർത്തകൻ ആയിരുന്നു, 1968ലെ കേന്ദ്ര ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്തതിന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട് ഒരു കൊല്ലം വരെ സർവീസിൽ നിന്ന് പുറത്ത് നിർത്തിയിരുന്നു. ജീവനക്കാരുടെ സമരങ്ങളുടെ ഫലമായാണ് പിന്നീട് തിരിച്ചെടുത്തത്. കണ്ണൂർ ആർ.എം.എസ്. സർവ്വീസിൽ നിന്നാണ് വിരമിച്ചത്. സി.പി.എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ടി.വി. ചന്ദ്രമതി. മക്കൾ: ടി.വി. ജിജോയ് (മിൽമ ഏജന്റ്), ബിജോയ് (ബി.എസ്.എൻ.എൽ), ജിബിന (കാനറ ബാങ്ക്). മരുമക്കൾ: നിഖിൻ (എസ്.ബി.ഐ), ഷിജിത, ജിജി. സഹോദരങ്ങൾ: എം.വി കൃഷ്ണൻ, തമ്പായി, ചന്ദ്രൻ, ലക്ഷ്മി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂരിക്കൊവ്വൽ ശ്മശാനത്തിൽ.