ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത...... മലയിഞ്ചിപ്പാറ സ്‌കൂളിലെ 33 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
Thursday 08 January 2026 12:13 AM IST
പാതാമ്പുഴ : മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ 33 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്ക് ഛർദ്ദിലും, തളർച്ചയും അനുഭവപ്പെടുകയായിരുന്നു. ഉടൻ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചോറിന്റെ കൂടെ ഗ്രീൻപീസ്, അച്ചാർ, മോര് എന്നിവയാണ് കുട്ടികൾക്ക് നൽകിയത്. കുട്ടികളുടെ നില തൃപ്തികരമാണ്. ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് ആരോഗ്യ വിഭാഗവുമായി സഹകരിച്ച് കണ്ടെത്തുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.