ചിത്രപ്രദർശനം

Thursday 08 January 2026 2:14 AM IST

തിരുവനന്തപുരം: നിയമസഭാ പുസ്‌തകോത്സവത്തിലെ സാകേതം സ്റ്റാളിൽ ' ശ്യാമ മാധവം ആർട്ടേരിയയിൽ ' ആർട്ടിസ്റ്റ് ഈശ്വരൻ നമ്പൂതിരി രചിച്ച ചിത്രങ്ങളുടെ പ്രദർശനം രവി ഡി.സി ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാറിന് ചിത്രം നൽകി ഉദ്ഘാടനം ചെയ്തു. കവനാലയം ബോസ്,കവി പ്രഭാവർമ്മ,എസ്.മഹാദേവൻ തമ്പി,വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു. കവി പ്രഭാവർമ്മയുടെ ശ്യാമ മാധവത്തിലെ പെയിന്റിംഗ് ഉൾപ്പെടെയുള്ള രചനകൾക്കായി വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.