ബോധവത്കരണ ക്ലാസ്

Thursday 08 January 2026 3:15 AM IST

കല്ലമ്പലം :മുക്കുകട റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പൊതുയോഗവും കർഷകരുടെ ബോധവത്കരണ ക്ലാസും റബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. ആർ.പി.എസ് പ്രസിഡന്റ് എം.അബ്ദുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു.ഫീൽഡ് ഓഫീസർ ദീപാസുകുമാർ റബർ ബോർഡ് പദ്ധതി വിശദീകരിച്ചു.തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ആർ.പി.എസ് പ്രസിഡന്റ് സംഭാവനയായി വാങ്ങി നൽകിയ ഭൂമിയിൽ പൊതുജനങ്ങളുടെ സഹായത്തോടെ സംഘത്തിന് പുതിയ മന്ദിരം നിർമ്മിക്കാനും തീരുമാനിച്ചു.