റോഡ് സേഫ്റ്റി ക്ലബ്

Thursday 08 January 2026 3:15 AM IST

തിരുവനന്തപുരം: വഞ്ചിയൂർ ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ,സുരക്ഷിത് മാർഗ് എന്ന സി.എസ്.ആർ സംരംഭവുമായി സഹകരിച്ച് ആരംഭിച്ച ഏയ്ഞ്ചൽസ് റോഡ് സേഫ്റ്റി ക്ലബ് കൗൺസിലർ വഞ്ചിയൂർ പി.ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ്,തിരുവനന്തപുരം ആർ.ടി.ഒ ഇൻസ്‌പെക്ടർ വിജേഷ്.വി,പി.ടി.എ പ്രസിഡന്റ് അരുൺ കുമാർ,സ്കൂൾ ഹെഡ് ലീഡർ അദർവാ പി.മാധവ്,ട്രാഫിക് സേഫ്റ്റി ക്ലബ്ബ് കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.