പ്രതിഷേധ കൂട്ടായ്മ
Thursday 08 January 2026 3:20 AM IST
തിരുവനന്തപുരം: വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം വഞ്ചിയൂർ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. പേട്ട ജംഗ്ഷനിൽ നടത്തിയ പരിപാടി വാർഡ് കൗൺസിലർ അഡ്വ.എസ്.പി.ദീപക് ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ മേഖലാ പ്രസിഡന്റ് അജയകുമാർ ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യകാരനും പ്രഭാഷകനുമായ സി.അശോകൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എസ്.ശ്രീകുമാർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ചിത്രാദേവി നന്ദിയും പറഞ്ഞു.