ജാഗ്രതാ സമിതി രൂപീകരിച്ചു
പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിൽ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് വിശദീകരണം നൽകി. ഫെൻസിംഗ് സുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, കൃഷിയിടങ്ങൾ വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടുപന്നികളെ ഒഴിവാക്കുന്നതിനായി തോക്ക് ലൈസൻസുള്ളരെ ഏർപ്പെടുത്തി ആക്രമണകാരികളായ കാട്ടുപന്നികളെ നശിപ്പിക്കുക, കുരങ്ങുകളുടെ ശല്യം ഇല്ലാതാക്കാൻ കൃഷിയിടങ്ങളിൽ കൂട് സ്ഥാപിക്കുക, കാടുമൂടിയ സ്ഥലങ്ങൾ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കുക, ഇന്നവേഷൻ പ്രൊജക്ട് പദ്ധതിയിലുൾപ്പെടുത്തി കർഷകരുടെ കൃഷി സ്ഥലങ്ങളിൽ അമ്പത് ശതമാനം സബ്സിഡിയോടെ ഫെൻസിംഗ് സ്ഥാപിക്കുക എന്നിവയടക്കമുള്ള ശക്തമായ തീരുമാനങ്ങളാണ് യോഗം അംഗീകരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഇമ്മാനുവൽ, ഏരുവേശി വില്ലേജ് ഓഫീസർ ഫൈസി, കൃഷി അസിസ്റ്റന്റ് ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.