പേരാവൂർ ഐ.ടി.ഐയിൽ ലാപ്‌ടോപ്പ് വിതരണം
Thursday 08 January 2026 12:17 AM IST
പേരാവൂർ: പേരാവൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ രാജ്യസഭ എം.പി ഡോ. വി. ശിവദാസന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ലാപ്‌ടോപ്പിന്റെ വിതരണ ഉദ്ഘാടനം എം.പി നിർവഹിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗം കൂടിവരുന്ന കാലഘട്ടത്തിൽ ലഭിച്ച കംപ്യൂട്ടറുകൾ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് പ്രിൻസിപ്പൽ വി. രാജേഷ് അഭിപ്രായപ്പെട്ടു. ഉത്തരമേഖലാ ഡയറക്ടർ ആർ. സുധാശങ്കർ സ്വാഗതം പറഞ്ഞു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ റഷീദ, പാലാ സ്‌കൂൾ എച്ച്.എം വി.വി ഉഷ, പി.ടി.എ പ്രസിഡന്റ് സമീറ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ കെ. മുരളി ഷിനോദ്, ട്രെയിനീസ് കൗൺസിൽ അംഗം സ്വാതി കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രാജേഷ് ചടങ്ങിന് നന്ദി പറഞ്ഞു.