പ്രതിരോധ മെഡിക്കൽ ക്യാമ്പ്

Thursday 08 January 2026 12:09 AM IST
പ്രതിരോധ മെഡിക്കൽ ക്യാമ്പ് ഡോ. സജിത ഭദ്റൻ ഉദ്ഘാടനം ചെയ്യുന്നു

പിലാത്തറ: പരിയാരം ആയുർവേദ മെഡിക്കൽ കോളേജിന്റെയും ഹോപ്പ് ചാരി​റ്റബിൾ ട്രസ്റ്റിന്റെയും ഹോപ്പ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും സംയുക്താഭിമുഖ്യത്തിൽ പിലാത്തറ ഹോപ്പ് റീഹാബിലി​റ്റേഷൻ സെന്ററിൽ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കമ്മ്യുണി​റ്റി മെഡിസിൻ പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. സജിത ഭദ്റനും സീനിയർ ഡോക്ടർമാരായ ഡോ. ഷിത തോമസ്, ഡോ. രാധിക, ഡോ. നിത, ഡോ. തുളസി എന്നിവരും മ​റ്റു പതിനൊന്ന് ജൂനിയർ റെസിഡന്റ്സും ഉൾപ്പെടെ 16 അംഗ മെഡിക്കൽ ടീം ഹോപ്പിലെ ജീവനക്കാരുൾപ്പെടെ എല്ലാ താമസക്കാരെയും പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ് ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. ശശിധരൻ നമ്പ്യാർ, കെ. എസ് സുജ, ജാക്വലിൻ ബിന സ്റ്റാൻലി എന്നിവർ സംസാരിച്ചു.