കറുപ്പ് ഫെബ്രുവരിയിൽ . സൂര്യ 46 മേയ് റിലീസ്

Thursday 08 January 2026 6:25 AM IST

സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ഫെബ്രുവരി റിലീസിന് ഒരുങ്ങുന്നു. തൃഷ ആണ് നായിക. സൂര്യ, മമിത ബൈജു എന്നിവരെ നായകനും നായികയുമാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം മേയ് റിലീസ് പ്ളാൻ ചെയ്യുന്നു. സൂര്യ 46 എന്നാണ് താത്കാലികമായി നൽകുന്ന പേര്.

പുതുവർഷത്തിൽ സൂര്യയുടെ ആദ്യ റിലീസാണ് കറുപ്പ്. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം സൂര്യയും തൃഷയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ദ്രൻസ്, നാട്ടി നടരാജ്, സ്വാസിക, അനഘ മായാരവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന കറുപ്പിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യാങ്കറാണ്.

അൻപറിവ് - വിക്രം മോർ ജോഡികളാണ് ആക്‌ഷൻ സീക്വൻസുകൾ നിർവഹിക്കുന്നത്. അരുൺ വെഞ്ഞാറമൂടാണ് പ്രൊഡക്‌ഷൻ ഡിസൈനർ.

ലക്കി ഭാസ്‌കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്‌കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിതാര എന്റർടെയ്‌ൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ്‌കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.