നാച്ചെ നാച്ചെ റീമിക്സിൽ രാജാസാബും സുന്ദരിമാരും
ഇന്ത്യൻ സംഗീത ലോകത്തിന്റെ കൊടിമുടി ബപ്പി ലാഹരിയെ കയറ്റിയ ഡിസ് കോ ഡാൻസർ സിനിമയിലെ 'ഔവ്വ ഔവ്വ നാച്ചെ നാച്ചെ' ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും. ഗാനമേളകളിലൂടെയും പാർട്ടികളിലൂടെയും ഒരു തലമുറയുടെ ഹരമായി മാറിയ ബപ്പി ലാഹിരി - ഉഷ ഉതുപ്പ് ടീം ആലപിച്ച സൂപ്പർ ഹിറ്റ് ഗാനം പ്രഭാസ് നായകനായ 'രാജാ സാബി'ലൂടെയാണ് പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നത് . ഗാനം ഒരുക്കിയത് തമൻ എസ് ആണ്. ഫറൂഖ് ഖൈസർ, റക്യൂബ് ആലം എന്നിവർ ചേർന്നാണ് പുതിയ വരികൾ എഴുതിയത് . തമൻ എസ്, നകാഷ് എസ് എസ്, ബൃന്ദ എന്നിവർ ചേർന്നാണ് ആലാപനം . ജനുവരി 9ന് രാജാസാബ് ലോകവ്യാപമായി തിയേറ്രറിൽ എത്തും. മാരുതി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രഭാസ് ഇരട്ടവേഷത്തിൽ എത്തുന്നു. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം പി.ആർ.ഒ.: ആതിര ദിൽജിത്ത്.