അഷ്കർ സൗദാന്റെ 'ഇനിയും' ഫസ്റ്റ്ലുക്ക്

Thursday 08 January 2026 6:28 AM IST

അഷ്കർ സൗദാൻ നായകനായി ഗ്രാമീണ പശ്ചാത്തലത്തിൽ സംവിധായകൻ ജീവ ഒരുക്കുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. , രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ, ഭദ്ര, കൈലാഷ്, റിയാസ് ഖാൻ, ദേവൻ, ശിവജി ഗുരുവായൂ

ർ, സ്ഫടികം ജോർജ് , വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഖത, കോട്ടയം രമേശ്, നന്ദകിഷോർ , ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ , ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, അംബിക മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, പാർവ്വണ എന്നിവരാണ് മറ്റ് താരങ്ങൾ. കനകരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.സുധീര്‍ സി.ബി കഥയും തിരക്കഥയും സംഭാഷണവും എഴുതി യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് പ്രദർശനത്തിന് എത്തിക്കും. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണിക്കൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര,സജീവ് കണ്ടർ, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു . പി.ആർ.ഒ: പി.ശിവപ്രസാദ്.