ശിവകാർത്തികേയന്റെ പരാശക്തി 10ന്
Thursday 08 January 2026 6:30 AM IST
ശ്രീഗോകുലം മൂവീസ് വിതരണം
ശിവകാർത്തികേയൻ നായകനായി സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയുടെ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കി . ജനുവരി 10ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ രവി മോഹൻ ആണ് പ്രതിനായകൻ. പീരിയഡ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് എത്തുന്നത്. തെലുങ്ക് താരം ശ്രീലീല ആണ് നായിക. ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രം ആണ്.
ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധ കൊങ്കര, അർജുൻ നദേശൻ, സംഗീതസംവിധാനം : ജി.വി. പ്രകാശ്, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ കലാ സംവിധാനം: എസ്. അണ്ണാദുരൈ നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ സൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്. അളഗിയകൂത്തൻ, ഡിസ്ട്രിബൂഷൻ പാർട്ർ - ഡ്രീം ബിഗ് ഫിലിംസ് പി .ആർ. ഒ : പ്രതീഷ് ശേഖർ.