പുന്നപ്ര അപ്പച്ചനെ അനുസ്മരിച്ചു.

Wednesday 07 January 2026 9:40 PM IST

പള്ളാത്തുരുത്തി: ചലച്ചിത്ര നടനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുന്നപ്ര അപ്പച്ചന്റെ നിര്യാണത്തിൽ കുട്ടനാട് ഫെസ്റ്റ് സംഘാടക സമിതി യോഗം അനുശോചിച്ചു. യോഗത്തിൽ പ്രദീപ്കൂട്ടാല അദ്ധ്യക്ഷത വച്ചു. പുന്നപ്ര മധു അനുശോചന പ്രമേയം അവതരിപ്പിച്ചു. ബേബി പാറക്കാടൻ, കെ. ലാൽജി, കേണൽ വിജയകുമാർ സി, പ്രേംസായി ഹരിദാസ്, പോൾസൺ പ്ലാപ്പുഴ, അഡ്വ. ബി സുരേഷ്, റോയ് വേലിക്കെട്ടിൽ, മങ്കൊമ്പ് സദാശിവൻ നായർ,ജോസഫ് മാരാരിക്കുളം എന്നിവർ സംസാരിച്ചു