വെനിസ്വേല ഐക്യദാർഢ്യറാലി
Wednesday 07 January 2026 9:40 PM IST
കായംകുളം: കേരള സ്ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കായംകുളത്ത് വെനിസ്വേല ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു. പ്രസിഡന്റിനേയും ഭാര്യയെയും തട്ടികൊണ്ടു പോയ അമേരിക്കയുടെ നടപടിയെ കെ.എസ്.ടി.എ അപലപിച്ചു. ദേവികുളങ്ങര കൂട്ടുംവാതുക്കൽ കടവ് പാലത്തിന് സമീപം നടന്ന റാലി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. യു.പ്രതിഭ എം.എൽ.എ,എസ്.പവനനാഥൻ,ബി.അബിൻ ഷാ, സി.ജ്യോതികുമാർ,അനിൽ ബോസ്,ജെ.ഗായത്രി എന്നിവർ പങ്കെടുത്തു.