നൈന മണ്ണഞ്ചേരിയ്ക്ക് പുരസ്ക്കാരം

Wednesday 07 January 2026 9:42 PM IST

ആലപ്പുഴ : കുറിച്ചിത്താനം പി.ശിവരാമപിള്ള സ്മാരക പീപ്പിൾസ് ലൈബ്രറിയുടെ ശിവരാമപിള്ള സ്മാരക ബാല സാഹിത്യ പുരസ്കാരം നൈന മണ്ണഞ്ചേരിയുടെ "അപ്പുവിന്റെ കഥ, അമ്മയുടെയും " എന്ന നോവലിന് ലഭിച്ചു. ജനുവരി 11 - ന് കുറിച്ചിത്താനം ശിവരാമപിള്ള സ്മാരക ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും..

ഇരുപത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള നൈന മണ്ണഞ്ചേരി ഇപ്പോൾ എരമല്ലൂരിലാണ് താമസം. ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരനായിരുന്നു

ഭാര്യ: ബീന.ജെ. നൈന മക്കൾ:ഡോ. മാരി.ജെ. നൈന, മിറാസ്.ജെ. നൈന