യുവ സംരംഭക ശില്പശാല
Wednesday 07 January 2026 9:43 PM IST
അമ്പലപ്പുഴ :യുവ മനസ്സുകളുടെ സംരംഭക സ്വപ്‌നങ്ങളും നവീന ആശയങ്ങളും പങ്കുവെച്ചുകൊണ്ട് ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) പുന്നപ്രയുടെ ആഭിമുഖ്യത്തിൽ, പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുവ സംരംഭക ശില്പശാല ‘ബിസ്കോൺ 26’ ശ്രദ്ധേയമായി. യുവ സംരംഭക ആദ്യ എസ്. അജിത്, പ്രവാസി വ്യവസായി ജ്യോതി മോഹൻ, ലാൽജി കെ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. .ജെ.സി.ഐ പ്രസിഡന്റ് റിസാൻ എ. നസീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ.എം.ടി ഡയറക്ടർ ഡോ. ഇന്ദുലേഖ ആർ ഉദ്ഘാടനം ചെയ്തു.